മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കണം- കേരള പത്രപ്രവർത്തക അസോസിയേഷൻ

മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കണം- കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
കോട്ടയം : മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കി 25ലക്ഷം രൂപയുടെ ഇൻഷുറൻസും, പ്രാദേശിക തലത്തിൽ അക്രഡിറ്റേഷനും ഏർപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയേതിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ ജില്ലാ കമ്മറ്റി യോഗം ഏറ്റുമാനൂർ എൻഎസ്എസ് കരയോഗം ഹാളിൽ നടന്നു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ  വിജയിച്ച അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. അസോസിയേഷൻ സംസ്ഥാന  ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ അധ്യക്ഷത വഹിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് , സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന കമ്മിറ്റി അംഗം എ ആർ രവീന്ദ്രൻ, ബൈലോൺ എബ്രഹാം,  ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ  പ്രമോദ് ഒറ്റക്കണ്ടം,  കെ ആർ ഷിബു, കെ.  മഹാദേവൻ, അരുൺ നീണ്ടൂർ, അജേഷ് വെള്ളൂർ, സുന്ദര കുമാർ, ജോസ് മംഗളം,  ബിനു ജോസഫ് , സുനിതാ മെഗാസ്, മനോഹരൻ മെഗാസ്,  ജോർജ് ജോസഫ് ,  ജോസഫ് മുകളേൽ  കടുത്തുരുത്തി, രഞ്ജിത്ത് ഏറ്റുമാനൂർ, റെഷീദ് കെ എം,  മഹേഷ്‌  ആർ, സെബിൻ, അനിൽ കുമാർ കരയ്ക്കൽ, എന്നിവർ സംസാരിച്ചു.


Post a Comment

0 Comments