പനമരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് ഇരുനൂറ്റിപ്പതിനേഴാമത് തലക്കല് ചന്തു അനുസ്മരണ ദിനം ആചരിച്ചു. ആദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. എം ആസ്യ പുഷ്പാര്ച്ചന നടത്തി. ചടങ്ങില് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി, മാനന്തവാടി നഗരസഭ ചെയര്പേഴ്‌സണ് സി. കെ. രത്‌നവല്ലി , വൈസ് പ്രസിഡണ്ട് പി .വി . എസ് മൂസ , പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയില് , ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് , മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് വിപിന് വേണുഗോപാല്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര് സജേഷ് സെബാസ്റ്റ്യന് , പനമരം ഗ്രാമ പഞ്ചായത്ത് മെമ്പര്മാരായ എം . സുനില്കുമാര് , ബെന്നി ചെറിയാന് തുടങ്ങിയവര് പങ്കെടുത്തു.
നവംബര് 30 വരെ നടക്കുന്ന പഴശ്ശി അനുസ്മരണ പരിപാടികള്ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പനമരത്തെ തലയ്ക്കല് ചന്തു സ്മാരകത്തില് പുഷ്പാര്ച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചത്. തുടര്ന്നുളള ദിവസങ്ങളില് അമ്പെയ്ത്ത് മത്സരം, സ്‌കൂള് കോളേജ് വിദ്യാര്ത്ഥികള്ക്കായി ഉപന്യാസ മത്സരം, ചിത്രരചന മത്സരം, ഓണ്ലൈന് ക്വിസ് മത്സരം തുടങ്ങിയവ നടക്കും. 30 ന് പഴശ്ശി കൂടീരത്തില് പുഷ്പാര്ച്ചന, സ്മൃതിയാത്ര. അനുസ്മരണ സമ്മേളനം തുടങ്ങിയവയുണ്ടാകും.
0 Comments