മദ്യവിൽപനകേന്ദ്രങ്ങൾ തുറക്കില്ല

കൂടുതൽ നിയന്ത്രണങ്ങൾ 
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബെവ്കൊ വിൽപ്പന ശാലകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല. ബദൽ മാർഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തേണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Post a Comment

0 Comments