വിഴിഞ്ഞത്ത് മാധ്യമപ്രവർത്തകർക്ക് അതിക്രൂരമർദ്ദനം : കേരള പത്രപ്രവർത്ത അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

വിഴിഞ്ഞത്ത് മാധ്യമപ്രവർത്തകർക്ക്  അതിക്രൂരമർദ്ദനം :  കേരള പത്രപ്രവർത്ത അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും, ആക്രമിക്കുകയും, ക്യാമറകൾ തല്ലി തകർക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ കണ്ടെത്തി, അവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള പത്രപ്രവർത്ത അസോസിയേഷൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയാണ് ഒരു കൂട്ടം ഗുണ്ടകൾ കൂട്ടം ചേർന്ന് ആക്രമിച്ചത്. ഇവർക്കെതിരെ കാപ്പ ചുമത്തി കേസെടുക്കണമെന്നും അസോസിയേഷന്റെ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു. 

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സമരാനുകൂലികളും , അതിനെ എതിർക്കുന്നവരും തമ്മിൽ നടന്ന സംഘർഷം വാർത്തയ്ക്ക് വേണ്ടി പകർത്തുമ്പോഴാണ് മാധ്യമപ്രവർത്തകരുടെ നേർക്ക് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ഇവരുടെ ക്യാമറകൾ തകർത്തത്തിന്റെ ഫലമായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് മാധ്യമ സ്ഥാപനങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും ഉണ്ടായിരിക്കുന്നത്. 


വിഴിഞ്ഞത് എൻ ഐ യുടെയും, റോയുടെയും, സിബിഐയുടെയും, പട്ടാള ഇന്റലിജൻസിന്റെയും, മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും അടിയന്ത ശ്രദ്ധയുണ്ടാവണമെന്നും കേരള പത്രപ്രവർത്തക അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റുമ്മാരായ സലിം മൂഴിക്കൽ, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന ട്രഷറർ ബൈജു പെരുവ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.