അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന്(18/03/2022) തുടക്കമായി. ഉച്ചക്ക് 12.15നും 12.45 നുമിടയിൽ കൊടിയേറ്റു കർമം നടന്നു. കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി ,പുതുമന മധു സൂദനൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് കർമം നടന്നത്. തൃകൊടിയേറ്റ് കർമത്തിന് സാക്ഷിയാകാൻ നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തരാണ് ക്ഷേത്ര സന്നിധിയിലെത്തിയത്.പത്താം നാൾ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.സംഗീത സദസ്സ് ഉൾപ്പെടെ വിവിധ കലാപരിപാടികളും ഉത്സവത്തിന്റേ ഭാഗമായി അരങ്ങേറും
0 Comments