ആർത്തവം സ്ത്രീജീവിതത്തിന്റെ ഭാഗമാണ്
ആർത്തവ ശുചിത്വം പാലിക്കുന്നതിന് വിവിധ മാർഗങ്ങൾ സ്ത്രീകൾ ഉപയോഗിക്കുന്നു.ഇപ്പോൾ അത് വളരെ സൗകര്യപ്രദവും ചിലവ് കുറഞ്ഞതുമായ മെൻസ്ട്രുൽ കപ്പിൽ എത്തിനിൽക്കുന്നു.ഇതിന്റെ ഉപയോഗത്തെ കുറിച്ചുള്ള വീഡിയോ മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ പങ്കുവച്ചു.
വാർത്തകൾ വാട്ട്സ്ആപ്പിലൂടെ അപ്ഡേറ്റായി അറിയാനും അറിയിക്കാനും
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'മെൻസ്ട്രുൽ കപ്പിനെന്താണ് ഈ വാളിൽ കാര്യം
അറിവും അനുഭവങ്ങളും ഉള്ള കാര്യങ്ങൾ ആണ് സാധാരണ ഞാൻ ഇവിടെ പങ്കുവക്കാറുള്ളത്.
ഈ തവണ ഞാൻ ആ പതിവ് തെറ്റിക്കുകയാണ്.
മെൻസ്ട്രുൽ കപ്പ് ആണ് വിഷയം. സ്ത്രീകൾക്ക് ആർത്തവ സമയത്ത് പാഡിനു പകരമായി ഉപയോഗിക്കാനുള്ളതാണ്.
പുതിയ കണ്ടുപിടുത്തം ഒന്നുമല്ല, പക്ഷെ മെഡിക്കൽ ഗ്രേഡ് സിലിക്കോൺ പോലുള്ള പുതിയ നിർമ്മാണ വസ്തുക്കൾ ലഭ്യമായതോടെ ആണ് ഇത് കൂടുതൽ വ്യാപകമാകുന്നത്. ഓൺലൈൻ വഴി വാങ്ങാം എന്ന് വന്നതോടെ വാങ്ങുന്നതും കൂടുതൽ എളുപ്പമാക്കി.
കേരളത്തിൽ എൻ്റെ അനവധി സുഹൃത്തുക്കൾ ഇത് ഉപയോഗിച്ച് ഏറ്റവും നല്ല അഭിപ്രായം ആണ് ഫേസ്ബുക്കിൽ പറഞ്ഞത്. അതേ സമയം തന്നെ അനവധി സുഹൃത്തുക്കൾ ഇത് ട്രൈ ചെയ്തു നോക്കിയിട്ടില്ലെന്നും പറഞ്ഞു. പ്രത്യേകിച്ച് കാരണം ഒന്നുമില്ല, ഇനേർഷ്യ തന്നെ.
ഈ സാഹചര്യത്തിൽ ആണ് ബെർലിനിൽ നിന്നുള്ള എൻ്റെ സുഹൃത്ത് വിനിത ഒരു വീഡിയോ ചെയ്തിട്ട് അതൊന്നു ഷെയർ ചെയ്യാമോ എന്ന് ചോദിച്ചത്. സന്തോഷപൂർവ്വം അത് സമ്മതിച്ചു.
കണ്ടു നോക്കുക, ഷെയർ ചെയ്യുക, പുതിയ രീതികൾ പരീക്ഷിക്കുക.'
മുരളി തുമ്മാരുകുടി
0 Comments