ഇന്ത്യൻ നിർമ്മിത ജീപ്പ് റാംഗ്ലര്‍ വിപണിയിലേക്ക്
ഇന്ത്യയിലെ ജീപ്പ് റാംഗ്ലർ ആരാധകർക്ക് സന്തോഷവാർത്ത .അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മ്മിത റാംഗ്ലര്‍ മാര്‍ച്ച് 15 -ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.ഇപ്പോള്‍ പ്രാദേശികമായി അസംബ്ലിള്‍ ചെയ്യുന്നതിനാല്‍ വാഹനത്തെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിലയിൽ വളരെ വ്യത്യാസം ഉണ്ടാകും. 63.94 ലക്ഷം രൂപ ഇന്ത്യ എക്സ് ഷോറൂം വില നിശ്ചയിച്ചാണ് കഴിഞ്ഞ വർഷം ജീപ്പ് റാംഗ്ലര്‍ വിപണിയില്‍ അവതരിപ്പിച്ചത്.രാജ്യത്തുടനീളമുള്ള 26 ജീപ്പ് ഡീലര്‍ഷിപ്പുകളും പുത്തന്‍ റാംഗ്ലറിനായി ബുക്കിംഗ് ആരംഭിച്ചതായും കൃത്യമായ വിലകളും സവിശേഷതകളും വരും മാസത്തില്‍ കമ്പനി പുറത്തുവിടും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് റാംഗ്ലർ എസ്.യു.വി യെ തങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാനും, അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിലും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ജീപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ത ദത്ത പറഞ്ഞു.
0 Comments