പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോ ഉദ്ഘാടനം നവംബർ10ന്
പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനം നവംബർ 10ന് വൈകിട്ട് 5.30ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും. പരിപാടിയിൽ കൊമേഴ്‌സ്യൽ സ്‌പേസിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. ഓഫീസ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഷീ സ്‌പേസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിർവഹിക്കും.
സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, റിസർവേഷൻ കൗണ്ടർ എന്നിവയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠൻ എം.പി നിർവഹിക്കും. ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 8.095 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്