Adsense

കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണവും സെമിനാറും.

കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണവും സെമിനാറും.
ആലപ്പുഴ: കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ  കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10നു  അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണവും സെമിനാറും സംഘടിപ്പിക്കും.ആലപ്പുഴ ഇരുമ്പു പാലത്തിനു പടിഞ്ഞാറുവശത്തുള്ള സിഡാം ഹാളിൽ നടക്കുന്ന സമ്മേളനം മുൻ മന്ത്രി  ജി. സുധാകരൻ ഉത്‌ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് കെ.ജി വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന കോർഡിനേറ്റർ കുരുവിള മാത്യുസ്  'ഇന്ത്യൻ ഭരണ ഘടനയും ഉപഭോക്തൃ പൗരാവകാശവും 'എന്ന   വിഷയത്തെ ആധാരമാക്കി സെമിനാർ നയിക്കും.സമ്മേളനത്തിൽ മനുഷ്യാവകാശ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ നിലയിൽ സേവനം ചെയ്യുന്നവരെ ആദരിക്കും. സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടന പ്രതിനിധികൾ പങ്കെടുക്കും.പൗരാവകാശ സമിതി ജില്ലാ കമ്മിറ്റി രൂപീകരണവും ഉണ്ടാകുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.


Post a Comment

0 Comments