അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ ഇനി സാർ, മാഡം വിളിയില്ല
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ ഇനി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും മാഡം,സർ എന്ന് വിളിക്കേണ്ടതില്ലെന്ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഹാരിസ്. അതുപോലെതന്നെ പഞ്ചായത്തിൽ ലഭിക്കുന്ന പരാതികളിൽ അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു തുടങ്ങിയ പദപ്രയോഗങ്ങളും ഒഴിവാക്കണമെന്ന് പ്രസിഡൻറ് അറിയിച്ചു.പകരം ഉദ്യോഗസ്ഥരെ വിളിക്കാൻ ഉപയോഗിക്കേണ്ട പദം ഭരണം ഭാഷ വകുപ്പിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്. ആയത് ലഭിക്കുന്നത് വരെ ഉദ്യോഗസ്ഥന്റെ പേരോ തസ്തികയോ വിളിച്ച് അഭിസംബോധനചെയ്യാവുന്നതാണെന്നും അറിയിച്ചു. നേരത്തേ മാത്തൂർ ഗ്രാമ പഞ്ചായത്തും ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു.


0 Comments