കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു.

കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു.
പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം, കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി.ശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി.ശങ്കരൻ കുട്ടി അധ്യക്ഷത വഹിച്ചു. 
 
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം മൂഴിക്കൽ, സംസ്ഥാന സെക്രട്ടരി കണ്ണൻ പന്താവൂർ, ജില്ലാ സെക്രട്ടരി ടി.വി.എം അലി, മുതിർന്ന മാധ്യമ പ്രവർത്തകരായ രാജേന്ദ്രൻ കല്ലേപ്പുള്ളി, മോഹൻ മാനാംകുറ്റി, 
ജോസ് ചാലക്കൽ, പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ, എസ്.സി/എസ്.ടി മുന്നണി പ്രവർത്തകൻ പ്രമോദ്, അസോസിയേഷൻ ജില്ലാ ഭാരവാഹികളായ എൻ.അമർനാഥ്, 
രാജ് പാലക്കാട്, സുബ്രമണ്യൻ, സാഹിബ് നസീർ, ലുക്മാൻ, സുധീർ ദേശമംഗലം, ടി.എ അയൂബ്, കെ.കെ.പരമേശ്വരൻ, വി.തങ്കമോഹനൻ തുടങ്ങിയവർ സംസാരിച്ചു. 

പ്രമുഖ സംരംഭകരായ സെയ്ത് 
മെൽകൊ പട്ടാമ്പി,  വി.ആർ.പുഷ്പാംഗദൻ കൊല്ലങ്കോട്, ജയശ്രീ രാജ് പാലക്കാട് എന്നിവരെയും
മുതിർന്ന മാധ്യമ പ്രവർത്തകരെയും വിവിധ മേഖലകളിൽ അംഗീകാരം നേടിയവരേയും ചടങ്ങിൽ ആദരിച്ചു.