ഹിമാലയൻ പിന്നാലെ റോയൽ എൻഫീൽഡ് സ്ക്രാം 411

ഹിമാലയൻ അഡ്വഞ്ചർ ടൂറർ മോഡലിന് ശേഷം സ്ക്രാം411 ഹിമാലയൻ അഡ്വഞ്ചർ ടൂറർ മോഡലിന് ശേഷം അതേ ശ്രേണിയിലേക്ക് സ്ക്രാം411 എന്ന പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്.എഡിവിയിൽ നിന്നും വ്യത്യസ്‌തമായി ഒരു സ്ക്രാംബ്ലർ ശൈലി സ്വീകരിച്ചാണ് സ്ക്രാം 411 എത്തുന്നത് എങ്കിലും ശരിക്കും ഒരു സ്ക്രാംബ്ലർ മോട്ടോർസൈക്കിളല്ല സ്ക്രാം 411 

 വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഡേർട്ട്‌ബൈക്ക് ശൈലിയിലുള്ള മഡ്‌ഗാർഡുകൾ, സിംഗിൾ പീസ് സീറ്റ്, വലിയ ഫ്യുവൽ ടാങ്ക്, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവയാണ് ഒരു സ്‌ക്രാംബ്ലറിന്റെ ഡിസൈൻ . സ്ക്രാം 411 ലും ഇവയുണ്ട്.ഒറ്റനോട്ടത്തിൽ ഹിമാലയൻ എന്ന് തോന്നുമെങ്കിലും വേറിട്ടു നിർത്തുന്ന ചില ഡിസൈൻ ഘടകങ്ങളുണ്ട് സ്ക്രാം 411 ൽ.

 ഹിമാലയനിൽ നിന്നുള്ള 411 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് SOCHC എഞ്ചിനാണ് സ്ക്രാം 411 ലും റോയൽ എൻഫീൽഡ് ഉൾപ്പെടുത്തിയിട്ടുള്ളത്.6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്.5 സ്പീഡ് സ്ലിക്ക് ഷിഫ്റ്റിംഗ് ഗിയർബോക്സാണ്.19 ഇഞ്ച് സ്‌പോക്ക് വീലാണ് ഈ വാഹനത്തിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ 300 mm ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി നൽകിയിരിക്കുന്നത്.ഡ്യുവൽ ചാനൽ എബിഎസുമുണ്ട്. 

 ഗ്രാഫൈറ്റ് റെഡ്,ഗ്രാഫൈറ്റ് ബ്ലൂ,ഗ്രാഫൈറ്റ് യെല്ലോ,വൈറ്റ് ഫ്ലേയിം, സിൽവർ സ്പിരിറ്റ്,ബ്ലേസിംഗ് ബ്ലാക്ക്, സ്കൈലൈൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കും.


Post a Comment

0 Comments