മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി, പറന്നിറങ്ങി കെ.സുരേന്ദ്രൻ
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പ്രഖ്യാപനം വരും മുൻപ് മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് കെ.സുരേന്ദ്രൻ. കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയിൽ മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ വളരെ കുറച്ച് വോട്ടിനാണ് പരാജയപ്പെട്ടതെന്നും അതിനാൽ ഒരിക്കൽ കൂടി ആ മണ്ഡലത്തിൽ മത്സരിക്കണമെന്നും നിർദേശമുണ്ടായി.
ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ നിന്നും ഹെലികോപ്റ്ററിലാണ് മഞ്ചേശ്വത്തെ പര്യടനത്തിനായി എത്തിയത്.മഞ്ചേശ്വരത്തെ സ്ഥാനാർഥിയായാണോ എത്തിയതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ എത്തിയിരിക്കുന്നത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമിതി യോഗം ഉത്ഘാടനം ചെയ്യാനാണെന്നാണ് മറുപടി നൽകിയത്.സ്ഥാനാർഥികളെ സംബന്ധിച്ച വിവരങ്ങൾ അഖിലേന്ത്യ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും ഇന്ന് വൈകുന്നേരത്തിനകം അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments