മനോജ് കെ ജയന്റെ പിതാവ് സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഇരട്ടസഹോദരനായ കെ.ജി. വിജയനൊപ്പം ചേർന്ന് മികച്ച ഭക്തി, സിനിമ ഗാനങ്ങളും ശാസ്ത്രീയ സംഗീതവും അദ്ദേഹം ഒരുക്കി. ജയ- വിജയന്മാർ എന്ന പേരിലാണ് സംഗീത ലോകത്ത് സഹോദരങ്ങൾ നിറഞ്ഞു നിന്നത്. സിനിമ താരം മനോജ് കെ. ജയന്റെ പിതാവാണ്.1991ൽ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു . 2019ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു