സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ( കെഎസ്ടിയു) നാൽപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 6, 7, 8 തീയതികളിൽ ആലപ്പുഴ ശക്തി ആഡിറ്റോറിയത്തിൽ നടക്കുന്നതിന്റെ മുന്നോടിയായി സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ആലപ്പുഴ ക്രിസ്റ്റൽ ടവറിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ ചെയ്തു. സ്വാഗത സംഘം ചെയർമാൻ കമാൽ എം മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി ശ്യം സുന്ദർ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച് ബഷീർ കുട്ടി,ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ: എ എ റസാഖ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സലീം ലബ്ബ, കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ഐ ഹുസൈൻ, ജില്ലാ പ്രസിഡന്റ് ടി എ അഷ്‌റഫ് കുഞ്ഞാശാൻ,ജില്ലാ ട്രഷറർ പൊന്നാട് അഷ്റഫ് ,എ കെ ഷിഹാബുദ്ദീൻ, ഹസീന അമാൻ, അമീർ, മെഹ്റലി അമാൻ, മാഹീൻ അബൂബക്കർ , ഷാഫി റഹ്മത്തുള്ള എന്നിവർ സംസാരിച്ചു.
" ഉണരണം പൊതുബോധം വളരണം പൊതുവിദ്യാഭ്യാസം" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന സമ്മേളനത്തിൽ വിവിധ സെക്ഷനുകളിൽ ആയി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം,മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, പി സി വിഷ്ണുനാഥ് എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, ടിവി ഇബ്രാഹിം എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ,അലക്സാണ്ടർ ജേക്കബ് ഐപിഎസ്, പികെ ഫിറോസ്, അഡ്വ മുഹമ്മദ് ഷാ എന്നിവർ പങ്കെടുക്കുന്നു.