കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ

കാഴ്ചയില്ലാത്തവരുടെ ഉന്നമനത്തിന് വേണ്ടി സർക്കാർ വേണ്ട സഹായങ്ങൾ ചെയ്യും. - മന്ത്രി പി പ്രസാദ് 
ആലപ്പുഴ: കേരളത്തിലെ കാഴ്ചയില്ലാത്തവരുടെയും ഭിന്നശേഷി ക്കാരുടെയും ക്ഷേമത്തിനും ഉന്നമത്തിനും വേണ്ടി സർക്കാർ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് അൻപത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള സാംസ്കാരിക സമ്മേളനം ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദീയ്യ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി പി ചിത്തര ജ്ഞൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച ജില്ലാ യൂണിറ്റിനുള്ള ഉപഹാരം ഫെഡറേഷൻ ഓഫ് ദി ബ്ലെന്റ് പാലക്കാട് ജില്ലാ യൂണിറ്റ് ചടങ്ങിൽ വെച്ച് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാനത്തെ അന്ധ വിദ്യാലയങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച മാർക്ക് നേടി ഏഴാം തരം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മ ന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.  കെ എഫ് ബി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സി ഹബീബ് ആ മുഖപ്രസംഗം നടത്തി.  ഡോക്ടർ എം കൃഷ്ണൻ , വി.കെ സുഭാഷ്, അബ്ദുൾ ഹഖിം എന്നിവർ സംസാരിച്ചു. 


സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്‍റ് ഡോ. സി. ഹബീബ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന  സമ്മേളനം എച്ച് സലാം  എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സി ഹബീബ് അദ്ധ്യക്ഷത വഹിച്ചു   കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്‍ഹക്കീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് എസ് സന്തോഷ് കുമാർ ,ആലപ്പുഴ മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ നസീര്‍ പുന്നയ്ക്കല്‍, ലജ്നത്തുല്‍ മുഹമ്മദീയ്യ സ്കൂള്‍ മാനേജര്‍ എ.എം നസീര്‍, സംഘാടക സമിതി ട്രഷറര്‍ അഡ്വ.ജയന്‍.സി.ദാസ്, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.രാജന്‍, ഗാന്ധിഭവന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീര്‍, ലോട്ടറി ഏജന്‍റ്സ് & സെല്ലേര്‍സ് സംഘടനാ സംസ്ഥാന സെക്രട്ടറി ബി.എസ്.അഫ്സല്‍, എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന്‍ സെക്രട്ടറി പ്രേമാനന്ദന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് സംസ്ഥാന സെക്രട്ടറി പി.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. 
 
തുടര്‍ന്ന്  ഭിന്നശേഷി അവകാശ നിയമം 2016 ന്‍റെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. സി. ഹബീബ് വിഷയാവതരണം നടത്തി. ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് മുന്‍ പ്രസിഡന്‍റും ഉപ്പോഴത്തെ ഉപദേശകനുമായ സി.കെ.അബൂബക്കര്‍ മോഡറേറ്ററായി. കെ.എഫ്.ബി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഇ.വി ഈസക്കോയ സ്വാഗതം പറഞ്ഞു. 

തുടര്‍ന്ന് നിര്‍മ്മിത ബുദ്ധിയും കാഴ്ചപരിമിതരുടെ സമൂഹവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഓപ്റ്റോമെട്രിസ്റ്റ് ശരത് വിഷയാവതരണം നടത്തി. ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് മുന്‍ ജനറല്‍ സെക്രട്ടറി ആര്‍.ശശിധരന്‍പിളള മോഡറേറ്ററായി. കെ.എഫ്.ബി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ബേബി ജോസഫ് സ്വാഗതം പറഞ്ഞു. തുടർന്ന് ജനറൽ ബോഡി യോഗം ചേർന്നു. രാത്രി സമ്മേളനത്തിൽ പങ്കെടുത്തവരുടെ കലാസന്ധ്യയും നടന്നു. സംസ്ഥാന സമ്മേളന ത്തിന്റെ രണ്ടാം ദിവസമായ നാളെ (ഞായർ ) ജനറൽ ബോഡി യോഗംവും ഉച്ചയ്ക്ക് 2 ന് സമാപന സമ്മേളനം എ എം ആരീഫ് എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അദ്ധ്യക്ഷത വഹിക്കും.