തമിഴ് സിനിമ താരം വിജയകാന്ത് അന്തരിച്ചു

തമിഴ് സിനിമ താരം വിജയകാന്ത് അന്തരിച്ചു എം.ഡി.എം.കെ. നേതാവും തമിഴ് സിനിമ താരവുമായ വിജയകാന്ത് അന്തരിച്ചു.71 വയസായിരുന്നു .ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം മെഡിക്കൽ ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്.