അനിയത്തി പ്രാവിലെ ആ സ്‌പ്ലെൻഡർ ബൈക്ക് സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ

കെ എൽ 04 ഡി 2827 എന്നായിരുന്നു സിനിമയിലെ ബൈക്കിന്റെ നമ്പർ ഫാസിൽ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.1997ലാണ് ചിത്രം പുറത്തിറങ്ങിയത്.ആ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രമായ സുധി ഉപയോഗിച്ച ഹീറോ ഹോണ്ട സ്പ്ലെന്റർ ബൈക്കും ചിത്രത്തോടൊപ്പം ഹിറ്റായി.ഇപ്പോഴിതാ 25 വര്‍ഷങ്ങള്‍ക്കു ശേഷം ചാക്കോച്ചന്‍ സുധിയുടെ ആ സ്‌പ്ലെണ്ടര്‍ സ്വന്തമാക്കിയിരിക്കുകയാണ്.



ആലപ്പുഴയിലെ  വാഹന ഡീലർഷിപ്പിലെ ജീവനക്കാരനായ ആലപ്പുഴക്കാരന്റെ കയ്യിലായിരുന്നു സിനിമയില്‍ ഉപയോഗിച്ച സ്‌പ്ലെണ്ടര്‍ ഉണ്ടായിരുന്നത്.കെ എൽ 04 ഡി 2827 എന്നായിരുന്നു സിനിമയിലെ ബൈക്കിന്റെ നമ്പർ. ബൈക്ക് സ്വന്തമാക്കിയ സന്തോഷം കുഞ്ചാക്കോ ബോബന്‍ സ്വകാര്യ ചാനലിൽ പങ്കുവെച്ചിരുന്നു.അനിയത്തിപ്രാവ് സിനിമ പുറത്തിറങ്ങി 25 വർഷം തികയുന്ന വേളയിലാണ് ബൈക്ക് തിരികെ ലഭിച്ചത് എന്നതും കൗതുകമായിരിക്കുകയാണ്.


Post a Comment

0 Comments