റമളാൻ മുന്നൊരുക്കം ആത്മ സംസ്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ആഗതമാകുന്ന വിശുദ്ധ റമളാൻ നോമ്പിന് മുന്നോടിയായി പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷറഫുൽ ഇസ്‌ലാം ആഡിറ്റോറിയത്തിൽ കുടുംബസംഗമവും ആത്മ സംസ്കരണ ക്ലാസും സംഘടിപ്പിച്ചു. ഇതൊടാനുബന്ധിച്ചു നടന്ന സമ്മേളനം സയ്യിദ് അബ്ദുള്ള ദാരിമി അൽ ഐദറൂസി ഉത്ഘാടനം ചെയ്തു. ചീഫ് ഇമാം ശറഹ്ബീൽ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പ്രശസ്ത സൈക്കോളജിക്കൽ കൗൺസിലർ ഡോക്ടർ ബി എം മുഹ്സിൻ ക്ലാസ്സിന് നേതൃത്വം നൽകി . സംഘം പ്രസിഡന്റ് സി എ സലിം ചക്കിട്ടപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പി എം ബഷീറുദ്ധീൻ, സി എ നാസിറുദ്ധീൻ മുസ്‌ലിയാർ, സുൽഫി ഹക്കീം, ഷഫീഖ് പള്ളിവെളി, ഷാജി കണിയാംപറമ്പ്, പി എം നാസിമുദ്ധീൻ, ബഷീർ പോത്തശ്ശേരി, ഷുക്കൂർ തുറയിൽ, ഹാഷിം അൽ ബുസ്താൻ, നിസാർ യാസീൻ, ജലാൽ തുറയിൽ, അബ്ദുൽ വഹാബ്, നാസിം പള്ളിവെളി, സുനീർ ഡസൽ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments