ജില്ലാപഞ്ചായത്ത് അംഗമായി അനന്തു രമേശന്‍ സത്യപ്രതിജ്ഞ ചെയ്തു

ജില്ലാപഞ്ചായത്ത് അംഗമായി അനന്തു രമേശന്‍ സത്യപ്രതിജ്ഞ ചെയ്തു ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച അനന്തു രമേശന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുതമലയേറ്റു. തിരഞ്ഞെടുപ്പിന്‍റെ വരണാധികാരി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി രാജേശ്വരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിബിന്‍ സി. ബാബു, സെക്രട്ടറി കെ.ആര്‍. ദേവദാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments