കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ ഉപഭോക്തൃ പൗരാവകാശ സെമിനാർ നവംബർ 12 ന്

കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ  ഉപഭോക്തൃ പൗരാവകാശ സെമിനാർ നവംബർ 12 ന്.


 
ആലപ്പുഴ:കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ പൗരാവകാശ സംഗമവും  ഉപഭോക്തൃ പൗരാവകാശ സെമിനാറും നവംബർ 12 ന് രാവിലെ 10.30ന് സി ഡാം ഹാളിൽ  നടക്കും.


കേരള സംസ്ഥാന പൗരാവകാശ സമിതി മുൻ    ജനറൽ സെക്രട്ടറി  ഡോ. ജോൺസൻ വി. ഇടിക്കുള അദ്ധ്യാക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റും, സി. എഫ്. കെ. സ്ഥാപക ചെയർമാനുമായ കെ.ജി  വിജയകുമാരൻ നായർ ഉത്‌ഘാടനം ചെയ്യും.

സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റും സംഘാടക സമിതി കൺവീനറും  ആയ കെ.പി. ഹരിദാസ് സ്വാഗതം ആശംസിക്കും. പൗരാവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡന്റും സി. എഫ്. കെ. ലീഗൽ അഡ്വൈസറും ആയ അഡ്വ.ജി. വിജയകുമാർ - കൊല്ലം  സെമിനാർ നയിക്കും.പൗരാവകാശ സംസ്ഥന കോർഡിനേറ്റർ  കുരുവിള മാത്യൂസ് മുഖ്യ സന്ദേശം നൽകും.സി.എഫ്.കെ  സംസ്ഥാന വർക്കിംഗ്‌ ചെയർമാൻ  സക്കറിയാസ് എൻ. സേവ്യർ പുതിയതായി ചേരുന്നവർക്കുള്ള  അംഗത്വവും  തിരിച്ചറിയൽ കാർഡും വിതരണം ചെയ്യും. 


സി.എഫ്.കെ സംസ്ഥാന വൈസ് ചെയർമാൻ മാരായ അബ്‌ദുൾ മജീദ് കോഴിക്കോട്, ആഷിക് മണിയാംകുളം കോട്ടയം, രാമചന്ദ്രൻ മുല്ലശ്ശേരി, രാജു പള്ളിപ്പറമ്പിൽ,സജിനി തമ്പി എറണാകുളം, സെക്രട്ടറിമാരായ  സാവിത്രി മാധവൻ പാലക്കാട്‌, കുഞ്ഞുമുഹമ്മദ് ആലുവ, ഗോപാലകൃഷ്ണൻ പെരുമ്പാവൂർ, കെ. ജയചന്ദ്രൻ ജിൽ കോർട്ട് മാന്നാർ, പൗരാവകാശ സമിതി സംസ്ഥാന ട്രഷറർ ഗഫുർ ടി. മുഹമ്മദ് ഹാജി - തൃശൂർ, സി.എഫ്. കെ. കോർഡിനേറ്റർ കലൈവാണി സോമൻ, സി. എഫ്. കെ ട്രഷറർ വെളിയനാട് ശാന്തകുമാരി, പൗരാവകാശ സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് എ.എം സെയ്ദ്, സി. എഫ്. കെ. ജില്ലാ പ്രെസിഡന്റുമാരായ സക്കറിയ പള്ളിക്കണ്ടി കോഴിക്കോട്, സോമശേഖരൻ നായർ ഇടുക്കി, അഡ്വ. ജോൺ സി. നോബിൾ കോട്ടയം, ജി. രാധമ്മ അമ്പലപ്പുഴ, സുനിൽ ജോർജ് പത്തനംതിട്ട, എസ്.ലേഖ തിരുവനന്തപുരം എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കും.


 .