വാഗമണ്ണിലുണ്ടായ അപകടത്തിൽ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി മരിച്ചു

വാഗമണ്ണിലുണ്ടായ അപകടത്തിൽ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി മരിച്ചു വാഗമണ്ണിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി മരിച്ചു. വേലിക്കകത്ത് വീട്ടിൽ അബ്ദുൾ വഹാബ് നദീറ ദമ്പതികളുടെ മകൻ അബ്ദുൾ ഖാദറാണ് മരിച്ചത്.20 വയസായിരുന്നു. ഇന്ന് രാവിലെ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം രണ്ടു ബൈക്കുകളിലായി അബ്ദുൾ ഖാദർ ഉൾപ്പെടെ നാലു പേരാണ് വാഗമണ്ണിലേക്ക് പുറപ്പെട്ടത്. 

 അബ്ദുൾ ഖാദർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത് ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു.പോസ്റ്റുമോർട്ടത്തിന് ശേഷം അബ്ദുൾ ഖാദറിൻ്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും. വിദേശത്തുള്ള പിതാവ് എത്തിയ ശേഷം മൃതദേഹം സംസ്കരിക്കും.പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിലെ ബിരുധ വിദ്യാർത്ഥിയാണ് അബ്ദുൾ ഖാദർ.ഒഴിവ് സമയത്ത് വളഞ്ഞവഴിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു

Post a Comment

0 Comments