ശാന്തിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണവുമായി വിദ്യാർത്ഥികൾ
അമ്പലപ്പുഴ. എസ്.എസ്.എൽ.സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയത് ശ്രദ്ധേയമായി. പുന്നപ്രയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ യു.കെ.ഡി യിലെ 400 വിദ്യാർത്ഥികളാണ് വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണ പൊതികൾ ശാന്തിഭവനിലേക്ക് നൽകിയത്.
ഇരുന്നൂറോളം അന്തേവാസികളാണ് ശാന്തിഭവനിൽ ഉള്ളത്. കൊറോണ പ്രതിസന്ധിക്കിടയിൽ വളരെ ബുദ്ധിമുട്ടി കഴിയുന്ന ഇവർക്ക് ഏറെ ആശ്വാസമായി വിദ്യാർത്ഥികളുടെ അന്നദാനം. യു.കെ.ഡി യിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡി. ഉണ്ണികൃഷ്ണൻ ബ്രദർ മാത്യു ആൽബിന് ഭക്ഷണ പൊതികൾ കൈമാറി. അദ്ധ്യാപകരായ സി.റ്റിഹരീന്ദ്രനാഥ്,എസ്.ഉണ്ണികൃഷ്ണൻ,
യു.അഞ്ജീഷ്,ഉനൈസ് എന്നിവർ പങ്കെടുത്തു.
0 Comments