Adsense

കാവ്യാ മാധവന്റെ ലക്ഷ്യ ബുട്ടീക്കിന് തീപിടിച്ചു

ഇടപ്പള്ളി ഗ്രാന്റ് മാളിലെ ബുട്ടീക്കിലാണ് തീപിടിച്ചത് കാവ്യാ മാധവന്റെ ഇടപ്പള്ളിയിലുള്ള സ്ഥാപനമായ ലക്ഷ്യ ബുട്ടീക്കിന് തീപിടിച്ചു. ഇടപ്പള്ളി ഗ്രാന്റ് മാളിലെ ബുട്ടീക്കിലാണ് തീപിടിച്ചത്. തുണികളും തയ്യൽ മെഷീനുകളും കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥാപനം പൂർണമായും കത്തി നശിച്ച നിലയിലാണ്. തീ പിടിച്ചത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. 

രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തി. പുലർച്ചെയാണ് തീ പൂർണമായും അണയ്‌ക്കാൻ കഴിഞ്ഞത്.സ്ഥാപനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം

Post a Comment

0 Comments