Adsense

ഖുർആൻ ക്വിസ് മത്സരം

ഖുർആൻ ക്വിസ് മത്സരം
അമ്പലപ്പുഴ: എം.ഇ.എസ്.അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ വേദഗ്രന്ഥത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി പ്രസിഡൻ്റ് അഡ്വ.എ.മുഹമ്മദ് ഉസ്മാൻ സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം എന്നിവർ അറിയിച്ചു.2022 ഏപ്രിൽ 26 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പുന്നപ്ര എം.ഇ.എസ്.ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചാണ് മത്സരം.
10 മുതൽ 15 വയസ്സ് വരെ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും (ജാതി-മത ഭേദമന്യേ ) മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്.
സൗജന്യ രജിസ്ട്രേഷൻ ഏപ്രിൽ 24-ാം തീയതി വൈകുന്നേരം 5 വരെ.
രജിസ്റ്റർ ചെയ്യാവുന്ന നമ്പറുകൾ:-
9544 234 118, 8089418427, 9961247233.


Post a Comment

0 Comments