സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്

150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്
പത്താംക്ലാസ് വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടെ 684 പേരെ പരിശോധിച്ചു

പ്രതീകാത്മക ചിത്രം

മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്കൂളിലെ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചത്.ഒരു വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാർഥികളും പത്താംക്ലാസ്സുകാരാണ്. എന്നാൽ ആർക്കും രോഗലക്ഷണങ്ങളില്ല.
ഹയർസെക്കൻഡറി വിദ്യാർഥികളും പഠിക്കുന്നുണ്ട്.ഈ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളെയും ഇനി പരിശോധനക്ക് വിധേയരാക്കും. എല്ലാവരോടും ക്വാറന്റീനിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്.തൃശ്ശൂർ മേഖലയിൽ നിന്നുള്ള വിദ്യാർഥികളും ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. 

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക




Post a Comment

0 Comments