മുസ്ലിം യൂത്ത് ലീഗ് ജില്ലാ യൂത്ത് മാർച്ചിന് അമ്പലപ്പുഴയിൽ സ്വീകരണം നൽകി

മുസ്ലിം യൂത്ത് ലീഗ് ജില്ലാ യൂത്ത് മാർച്ചിന് അമ്പലപ്പുഴയിൽ സ്വീകരണം നൽകി അമ്പലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ദുർഭരണത്തിനെതിരെയും വിദ്വേഷത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷാഫി കാട്ടിലും ജനറൽ സെക്രട്ടറി ഷിബി കാസിമിന്റെയും നേതൃത്വത്തിൽ അരൂർ മുതൽ ആദിക്കാട്ട് കുളങ്ങര വരെ നടത്തുന്ന ജില്ലാ യൂത്ത് മാർച്ചിന് അമ്പലപുഴയിൽ സ്വീകരണങ്ങൾ നൽകി. 

യൂത്ത് മാർച്ച് രണ്ടാം ദിന പര്യടന പരിപാടികൾ വളഞ്ഞ വഴിയിൽ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ: എ എ റസാഖ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രസിഡന്റ് എ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് മാർച്ച് അമ്പലപ്പുഴ നിയോജക മണ്ഡലം സമാപന സ്വീകരണ സമ്മേളനം കാക്കാഴത്ത് ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ തട്ടാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് നവാബ് മുസ്ലിയാർ കാക്കാഴം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷാജഹാൻ തൃക്കുന്നപ്പുഴ മുഖ്യപ്രഭാഷണം നടത്തി.  

ജില്ലാ ട്രഷറർ കമാൽ എം മാക്കിയിൽ , മുസ്ലിം സ്റ്റുഡൻസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: അൽത്താഫ് സുബൈർ, ജില്ലാ യൂത്ത് മാർച്ച് കോ ഓർഡിനേറ്റർ സഫീർ പീഡിയേക്കൽ, യൂത്ത് മാർച്ച് അമ്പലപ്പുഴ നിയോജക മണ്ഡലം സംഘാടക സമിതി ചെയർമാൻ എ എം നൗഫൽ, കൺവീനർ മുജീബ് കലാം, ഹാമിദ് കാക്കാഴം, നാസർ ബി താജ് , നിസാമുദ്ദിൻ , സഹീർ , സൈഫുദ്ദീൻ, അസ്ഹറുദ്ദിൻ , നി ബിൽ നവാസ്,ഉവൈസ് ഫൈസി എന്നിവർ സംസാരിച്ചു. തുടർന്ന് ജാഥ ക്യാപ്റ്റൻ ഷാഫി കാട്ടിലിനും വൈസ് ക്യാപ്റ്റൻ ഷിബി കാസിമിനും സംഘാടക സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മറുപടി പ്രസംഗം നടത്തി.