മാനേജർമാരെ ഒഴിവാക്കി നിയമ നിർമ്മാണങ്ങൾ നടത്തരുത് ആലപ്പുഴ: ജില്ലയിലെ എയ്ഡഡ് സ്ക്കൂൾ മാനേജർമാർ ഇരുപത്തിയേഴ് ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രിക ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർ മാർക്ക് സമർപ്പിച്ചു. മാനേജർ മാരെ ഒഴിവാക്കിയുള്ള പുതിയ നിയമ നിർമ്മാണങ്ങൾ നടത്തരുതെന്ന് പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി സമർപ്പിച്ച അവകാശപത്രികയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രൈവറ്റ് സ്ക്കുളുകളിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജർമാർ റോസ്റ്റർ സബ്മിറ്റ് ചെയ്തില്ലെങ്കിലും താത്കാലികമായി നിയമനം നടത്താമെന്ന കോടതി ഉത്തരവും സർക്കാർ ഉത്തരവും നടപ്പിലാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി സി കൃഷ്ണകുമാറിനും ആലപുഴ ഡി ഇ ഒ പി ഡി അന്നമ്മയ്ക്കും, ചേർത്തല, മാവേലിക്കര, കുട്ടനാട് എന്നീ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ജില്ലയിലെ മറ്റ് ഉപജില്ലാ വിദ്യാഭാസ ഓഫീസർമാർക്കും നൽകിയ അവകാശ പത്രിക സമർപ്പണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കേരള പ്രൈവറ്റ് സ്ക്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ ആയാപറമ്പ് രാമചന്ദ്രൻ , സെക്രട്ടറി എസ് കെ അനിയൻ മുതുകുളം, ജോയിന്റ് സെക്രട്ടറിമാരായ എം ടി മധു പുറക്കാട്, കെ എൻ കൃഷ്ണകുമാർ ,ട്രഷറർ എസ് നന്ദകുമാർ , ജില്ലയിലെ വിവിധ എയ്ഡഡ് സ്ക്കൂൾ മാനേജർമാരായ ആനന്ദ് ചന്ദ്രൻ , ഹരികൃഷ്ണൻ ,പി പ്രകാശ്, എം എൻ മണിയമ്മ കാക്കാഴം, എന്നിവരാണ് അവകാശ പത്രിക സമ്മർപ്പണത്തിൽ പങ്കെടുത്തത്. മാനേജർമാരുടെ അധികാരങ്ങൾ നിലനിറുത്തുക, പ്രൈവറ്റ് സ്ക്കുളുകളിലെ നിയമനങ്ങൾ സമയബന്ധിതമായി അംഗീകരിയ്ക്കുക, വിദ്യാഭാസ അവകാശ നിയമപ്രകാരമുള്ള അഞ്ചാം ക്ലാസിൽ സ്വീപ്പർ, പ്യൂൺ തസ്തികകളും എട്ടാം ക്ലാസുകളിൽസ്വീപ്പർ, ക്ലാർക്ക് തസ്തികകളും അനുവദിയ്ക്കുക, സ്ക്കൂൾ മാനേജർമാരെ ഒഴിവാക്കിയുള്ള നിയമ നിർമ്മാണങ്ങൾ നിറുത്തലാക്കുക, ഭിന്നശേഷി സംവരണം ആക്ടിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പിലാക്കുക, സ്ക്കൂൾ മാനേജ്മെന്റിന് നൽകുന്ന മെയിന്റൻസ് ഗ്രാന്റ് കാലോചിതമായി വർദ്ധിപ്പിയ്ക്കുക, സ്റ്റാബ് സിസ്റ്റം നിറുത്തലാക്കുക, വിദ്യാഭ്യാസ വകുപ്പിൽ നിന്നും മാനേജർമാർക്ക് നേരിട്ട് കത്തുകൾ അയയ്ക്കുക, ഇ ഐ ഡി , യു ഐ ഡി ഇല്ലാത്ത കുട്ടികളെ പ്രധാന അദ്ധ്യാപകരുടെയും , അദ്ധ്യാപകരുടെയും , മാനേജർമാരുടെയും ഡിക്ളറേഷൻ വെച്ച് തസ്തിക നിർണ്ണയം നടത്തുക, ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം സമ്പൂർണ്ണയിൽ ലോഗിൻ ചെയ്യുന്നതിന് മുൻപ് മാനേജർമാരുടെ അംഗീകാരം നിർബന്ധമാക്കുക, തസ്തിക നിർണ്ണയം ആറാം പ്രവൃത്തി ദിനത്തിലെ സംപൂർണ്ണയിലെ കണക്ക് പ്രകാരം പൂർത്തി കരിയ്ക്കുക, അദ്ധ്വാ പകരുടെയും ജീവനക്കാരുടെയും സർവീസ് ബുക്ക് വെരിഫിക്കേഷൻ സ്ക്കൂൾ മാനേജർ നടത്തേണ്ടത് നിർബന്ധമാക്കുക, എയ് ഡഡ് സ്ക്കൂൾ ജീവനക്കാരുടെ ഇൻക്രിമെന്റിന് മാനേജർമാരുടെ മേലോപ്പ് നിർബന്ധമാക്കുക, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും അവധി അപേക്ഷ മാനജർമാരെ അറിയിക്കുന്നത് നിർബന്ധമാക്കുക, യു.പി വിഭാഗം അദ്ധ്യാപകരെ കാറ്റഗറി മാറ്റുന്നതിനുള്ള അധികാരം സ്ക്കൂൾ മാനേജർക്ക് നൽകുക, സ്പെഷ്യൽ അദ്ധ്യാപക നിയമനം ഉറപ്പ് വരുത്തുക, എല്ലാ സ്ക്കുളുകളിലും കായിക അദ്ധ്യാപകരെ നിയമിയ്ക്കുക, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ ഓഫീസുകളിൽ ആവശ്യമായ തസ്തികകൾ അനുവദിയ്ക്കുക, വൊക്കേഷണൽ ഹയർ സെക്കണ്ടറികളിൽ നിറുത്തലാക്കിയ തസ്തികകൾ പുനഃസ്ഥാപിയ്ക്കുക, സ്ക്കുളുകളിൽ ലാബ് ഫണ്ടും ലൈബ്രറി ഫണ്ടും അനുവദിയ്ക്കുക, സൗജന്യമായി ഗ്രേ വാട്ടർ മാനേജ്മെന്റ് നടപ്പിലാക്കുക, പ്രൈവറ്റ് സ്ക്കുളുകളിലെ വൈദ്യുതി ബില്ലും, വെള്ളക്കരവും ഗാർഹിക നിരക്കിലുള്ള സ്ലാബാക്കി മാറ്റുക, പ്രൈവറ്റ് സ്കുളുകളിൽ പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കി ഹൈടെക് കെട്ടിടങ്ങൾ പണിയുന്നതിന് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് നൽകുക, അനധികൃത വിദ്യാലയങ്ങൾ അടച്ച് പൂട്ടുകയും ഒപ്പം അൺ എയ്ഡഡ് വിദ്യാലയങ്ങളെ നിയന്ത്രിയ്ക്കുകയും ചെയ്യുക. സർക്കാർ സ്ക്കുളുകൾക്ക് അനുവദിയ്ക്കുന്നതുപോലെ എയ്ഡഡ് വിദ്യാലയങ്ങൾക്കും കേന്ദ്ര -സംസ്ഥാന സർക്കാർ ഫണ്ടുകൾ, (എം പി, എം എൽ എ ഫണ്ടുകൾ) അനുവദിയ്ക്കുക, എയ്ഡഡ് സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിയ്ക്കുന്നതിന് പെർമിറ്റ് ഫീസും സൂപ്പർ വിഷൻ ചാർജുകളും പൂർണ്ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആലപ്പുഴ ജില്ലയിലെ പ്രൈവറ്റ് സ്ക്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി വിദ്യാഭാസ ഓഫീസർമാർക്ക് അവകാശപത്രികകൾ സമർപ്പിച്ചത്.