Adsense

പാരേത്തോട്, ആലംതുരുത്തി വഴി ആരംഭിച്ച കെഎസ്ആർടിസി സർവീസിന് സ്വീകരണം നല്കി

പാരേത്തോട്, ആലംതുരുത്തി വഴി ആരംഭിച്ച കെഎസ്ആർടിസി   സർവീസിന് സ്വീകരണം നല്കി

എടത്വ: എടത്വായിൽ നിന്നും ദീർഘ നാളുകൾക്ക് ശേഷം പാരേത്തോട്, ആലംതുരുത്തി വഴി ആരംഭിച്ച  കെഎസ്ആർടിസി  സർവീസിന് പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു.  തലവടി  ഗ്രാമ പഞ്ചായത്ത് അംഗം പ്രിയ അരുൺ അധ്യക്ഷത വഹിച്ചു.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള  മുഖ്യപ്രഭാഷണം നടത്തി. പാരേത്തോട് ജംഗ്ഷനിൽ എത്തിയ ബസിൽ റിട്ട.ഡി. ഇ. ഒ: ഗോപിനാഥൻ പൂമാല അണിയിച്ചു. 

ബി. ഹരികുമാർ,അരുൺ പുന്നശ്ശേരിൽ ,  തോമസ്ക്കുട്ടി ചാലുങ്കൽ,  ലാൻസൺ മുണ്ടുചിറ, സഞ്ചു കോലടത്തുശ്ശേരിൽ,  മനോജ് ചിറപറമ്പിൽ ,സതീഷ് കുമാർ, വിജയൻ, എൻ.പി.രാജൻ, സുധീർ കൈതവന, ജയകുമാർ,സുരേഷ് പരുത്തിക്കൽ,ജിബി ഈപ്പൻ,വിൻസൻ പൊയ്യാലുമാലിൽ ,ബിന്ദു അക്ഷയ, വിനോദ് വിശ്വംഭരൻ, മോഹനചന്ദ്രൻ, ഷൈലജ ടീച്ചർ, പ്രശാന്ത് ചന്ദ്രൻ, ശരത് രാമച്ചേരി, ശശിധരൻനായർ നടുവിലേപറമ്പിൽ ,രാജേഷ് എൻ. ആർ. എന്നിവർ സ്വീകരണ ചടങ്ങിന് നേതൃത്വം നല്കി.

തുടർന്ന് തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുണിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രിയദർശനി ജംഗ്ഷനിലേക്ക് ബസിൽ യാത്ര നടത്തി.

താത്കാലിക സമയക്രമം
 
രാവിലെ

08.00- എടത്വ-പാരേത്തോട്-തിരുവല്ല
09:05 - തിരുവല്ല- പാരേത്തോട്-ആലപ്പുഴ.
 
വൈകുന്നേരം
04:00- ആലപ്പുഴ-പാരേത്തോട്-തിരുവല്ല
O5:00- തിരുവല്ല- പാരേത്തോട്-എടത്വ

.