അമ്പലപ്പുഴ ദേശീയപാത നിർമ്മാണ സ്ഥലത്തേക്ക് ബഹുജന പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി

അമ്പലപ്പുഴയിൽ ദേശീയപാതയുടെ പണി   തടഞ്ഞ്     കോൺഗ്രസ്
അമ്പലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയിൽ നടത്തിവരുന്ന നിർമ്മാണ പ്രവർത്തികൾ തീർത്തും അശാസ്ത്രീയമാണെന്ന് ആരോപിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പാത നിർമ്മാണ സ്ഥലത്തേക്ക് ബഹുജന പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി .
 ജില്ലയിലെ പ്രധാന കേന്ദ്രമായ അമ്പലപ്പുഴയിൽ 35 മീറ്റർ മാത്രമുള്ള ബോക്സ് അല്ല വേണ്ടതെന്നും അമ്പലപ്പുഴ കച്ചേരി മുക്കിലൂടെയുള്ള ഭാഗം തൂണുകളിലൂടെ ഫ്ളൈവ് ഓവറായിവേണം നിർമ്മിക്കാനെന്നും ആവശ്യപ്പെട്ട് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന മൂന്നാംഘട്ട സമരമാണ് നടത്തിയത്.


 ഡി.പി.ആർ. പുറത്തുവിടാതെ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളിലെ അശാസ്ത്രീയതയാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
 പ്രധാനപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും ദേശീയപാതയുടെ പടിഞ്ഞാറക്കരയിലാണ് നിലകൊള്ളുന്നതെന്നും പഞ്ചമഹാക്ഷേത്രങ്ങളിൽ ഒന്നായ അമ്പലപ്പുഴ ക്ഷേത്രത്തിലേക്കുള്ള ആറാട്ട് സ്വീകരണ കേന്ദ്രമായ കച്ചേരിമുക്കിലൂടെയാണ് തീർഥാടന കേന്ദ്രമായ എടത്വ പള്ളിയിലേക്കും ചക്കുളത്തുകാവ് പൊങ്കാലയ്ക്കുമെല്ലാം ജനസഞ്ചയം കടന്നുപോകുന്നത്.
 കാര്യകാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി
 ആയിരം പേരുടെ ഒപ്പുശേഖരിച്ച് ബന്ധപ്പെട്ട അധികാരികൾക്കെല്ലാം നിവേദനം നൽകിയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നാംഘട്ട സമരം നടത്തിയത്.പിന്നീട് പ്രതിഷേധ ധർണ്ണ നടത്തിയെങ്കിലും ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളോ ഭരണകർത്താക്കളോ നാളിതുവരെയായും ഇടപെടാത്ത സാഹചര്യത്തിലാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമരം ഏറ്റെടുത്ത് ദേശീയപാത നിർമ്മാണ സ്ഥലത്തേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.


 നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധ മാർച്ചിൽ അമ്പലപ്പുഴ ജനതയുടെ പൊതു വികാരം ആണ് പ്രകടമായത്.
 ബ്ലോക്ക് പ്രസിഡന്റ് ടി എ ഹാമിദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് മുൻ എം എൽ എ കൂടിയായ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ബി ബാബു പ്രസാദ്  ഉദ്ഘാടനം ചെയ്തു. കച്ചേരി മുക്കിലെ ഇപ്പോഴത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വെച്ച് ഫ്‌ളൈ ഓവർ പണിത് ജനങ്ങളുടെ ഉപകാരത്തിനും ആഗ്രഹങ്ങൾക്ക് ഒപ്പവും നാഷണൽ ഹൈവേ അധികൃതർ നിൽക്കണമെന്ന് ബാബുപ്രസാദ് പറഞ്ഞു.
 കെ.പി.സി.സി. ജനറൽ സെക്രട്ടറി എം ജെ ജോബ്, വിചാർവിഭാഗം സംസ്ഥാന ചെയർമാൻ ഡോക്ടർ നെടുമുടി ഹരികുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എസ് സുബാഹു, പി സാബു, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ സനൽ കുമാർ, എം എച്ച് വിജയൻ, സി പ്രദീപ്,എ ആർ കണ്ണൻ, ബിന്ദു ബൈജു, എം വി രഘു, എൻ ഷിനോയ്,വി ദിൽജിത്ത്, എം ബൈജു, സീനോ വിജയരാജ്, പി കെ മോഹനൻ, എസ് സുധാകരൻ,എസ് സുരേഷ് ബാബു, ഹസൻ പൈങ്ങാമഠം,കെ രാജൻ,എസ് രാധാകൃഷ്ണൻ നായർ, ആർ വി ഇടവന,യു എം കബീർ,ആർ ശ്രീകുമാർ,എം സോമൻ പിള്ള,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്,ടി എ സിറാജ്,എൻ ശിവദാസൻ,ഷിത ഗോപിനാഥ്, സുഷമ മോഹൻദാസ്,ലത ടീച്ചർ,രാജേശ്വരി കൃഷ്ണൻ,സീന ടീച്ചർ,അമ്മിണി വിജയൻ,വിശ്വമ്മ വിജയൻ,ഉദയമണി സുനിൽ,സബീന, അശ്വതി സതീഷ്,ഷാഹിദ,ജി സുഭാഷ്,എം പി മുരളീകൃഷ്ണൻ,നജീഫ് അരീശ്ശേരി, അനുരാജ് അനിൽകുമാർ,കെ ദാസപ്പൻ,എം എ ഷഫീക്,ഇ റിയാസ് ഉണ്ണികൃഷ്ണൻ പുന്നപ്ര,സോമൻ തൈച്ചിറ,കുഞ്ഞുമോൻ പുന്നപ്ര,ഷിഹാബ് കാക്കഴം, നിസാർ അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.                         

Post a Comment

0 Comments