വീഡിയോ സ്ട്രിംഗർ അപേക്ഷ ക്ഷണിച്ചു

വീഡിയോ സ്ട്രിംഗർ അപേക്ഷ ക്ഷണിച്ചു
ഇന്‍ഫർമേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ആലപ്പുഴ ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗർമാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്സ് ഓവർ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ ഒന്നിനകം careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമർപ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300

 
യോഗ്യതകളും നിബന്ധനകളും

 
1. വിഷ്വല്‍സ് വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം.

 
2. പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയർ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ് ടോപ് സ്വന്തമായി ഉണ്ടായിരിക്കണം.

 
3. എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി കണക്കാക്കും.

 
4. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക് പാക്ക് പോലുള്ള പോർട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റർ സംവിധാനങ്ങള്‍ ഉള്ളവർക്ക് മുന്‍ഗണന

 
5. അപേക്ഷകർ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.

 
6. സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം.

 
7. പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് തന്നെ വീഡിയോ അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം

 
8. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്