ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം

ഇന്നസെന്റ് ആരോഗ്യനില അതീവ ഗുരുതരം മുൻ എംപിയും സിനിമ നടനുമായ ഇന്നസെൻറ് ഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കുറച്ചു ദിവസങ്ങളായി അനാരോഗ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ (ECMO) സപ്പോർട്ടിൽ തുടരുകയാണെന്ന് വിപിഎസ് ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.