സിനിമ നിർമ്മാതാവ് ജയ്സൺ ഇളംകുളം ഫ്ലാറ്റിൽ മരിച്ച നിലയിൽ

സിനിമ നിർമ്മാതാവ് ജയ്സൺ ഇളംകുളം ഫ്ലാറ്റിൽ മരിച്ച നിലയിൽ
കൊച്ചി: പ്രൊഡക്ഷൻ കൺട്രോളറും സിനിമ
നിർമാതാവുമായ ജയ്സൺ ഇളംകുളത്തെ
കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശ്രിംഗാരവേലൻ, ഓർമയുണ്ടോ ഈ മുഖം,
ജമ്നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ
നിർമാതാവാണ്.

പനമ്പിള്ളി നഗറിലുള്ള ഫ്‌ളാറ്റിലെ ബെഡ്‌റൂമിൽ
തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൂക്കിൽ നിന്നും വായിൽ നിന്നും രക്തം
വാർന്നൊഴുകിയിരുന്നു. അകത്തു നിന്ന് പൂട്ടിയ
നിലയിലായിരുന്നു വീട്. മരണകാരണം
സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

നിർമ്മാണ കാര്യദർശിയായി ദീർഘനാൾ
പ്രവർത്തിച്ച ശേഷമാണ് ജെയ്‌സൺ ,
ആർ.ജെ പ്രൊഡക്ഷൻ‌സ് എന്ന നിർമാണ കമ്പനി
ആരംഭിച്ചത്