വിലക്കയറ്റത്തിനും ലഹരിക്കുമെതിരേ ഗാന്ധി പ്രതിമക്ക് മുമ്പിൽ റാക്കോയുടെ ഒറ്റക്കാലിൽ നിന്ന് തപസ് ചെയ്ത് പ്രധിഷേധം
കൊച്ചി :അനുദിനം വർദ്ധിച്ച് വരുന്ന ലഹരി വ്യാപനത്തിനും, രൂക്ഷമായ വിലക്കയറ്റത്തിനും എതിരെ റാക്കോയുടെ ( റെസിഡൻ്റസ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ഒറ്റക്കാലിൽ നിന്ന് തപസ് ചെയ്ത് പ്രതീകാത്മകമായി പ്രധിഷേധിച്ചു
റാക്കോ ജില്ലാ പ്രസിഡൻ്റ് കുബളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രധിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉൽഘാടനം ചെയ്തു
ലഹരി കേസുകൾക്ക് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന പിറ്റ് ആക്റ്റ് നടപ്പിലാക്കണമെന്ന് ഉൽഘാടന പ്രസംഗത്തിൽ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു കാപ്പ ചുമത്തിയാൽ 6 മാസം മാത്രമാണ് ശിക്ഷ ലഭിക്കുകയെന്ന് തുടർന്ന് ചൂണ്ടിക്കാട്ടി
ജില്ലാ മേഖലാ ഭാരവാഹികളായ ഏലൂർ ഗോപിനാഥ് ,എം എൻ ഗിരി ,കെ അജമാളൻ ,ഷാജൻ ആൻ്റണി ,ജേക്കബ് ഫിലിപ്പ് ,പി വി സുശീല കങ്ങരപ്പടി ,സെനബാ പൊന്നരിമംഗലം ,സി ചാണ്ടി ,കെ ജി രാധാകൃഷ്ണൻ വേണു കറുകപ്പള്ളി ,റ്റി എൻ പ്രതാപൻ ,കെ കെ വാമലോചനൻ ,രാധാകൃഷ്ണൻ കടവുങ്കൽ, നോബർട്ട് അടിമുറി ,എടവനക്കാട് ശശി , കെ എസ് ദിലീപ് കുമാർ ,പി ഡി രാജീവ്, ഗോപിനാഥ കമ്മത്ത് ,സലാം പുല്ലേപ്പടി എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.