റെസിഡൻ്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ആൽമരം നട്ട് പ്രതിഷേധിച്ചു

റെസിഡൻ്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ  ആൽമരം  നട്ട് പ്രതിഷേധിച്ചു.
 
കൊച്ചി: റെസിഡൻ്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിലിൻ്റെ  (റാക്കോ ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആൽ മരം നട്ട്‌ വേറിട്ട സമരപരിപാടി സംഘടിപ്പിച്ചു.മറൈൻ ഡ്രൈവിലെ കൊച്ചി നഗരസഭയുടെ ആസ്ഥാന മന്ദിര നിർമ്മാണം അനന്തമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

6.2 കോടി എസ്റ്റിമേറ്റിൽ തുടങ്ങിയ പണി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും പൂർത്തികരിക്കാതെ 62 കോടിയിലും തീരാതെ പണി തുടരുകയാണന്ന് റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.സമയബന്ധിതമായി ആസ്ഥാനമന്ദിരം പണിതീർത്ത് ജനങ്ങളുടെ നികുതി പണം ധൂർത്തടിക്കുന്നതിനറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

റാക്കോ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്.ദിലീപ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രധിഷേധ സംഗമത്തിൽ ഭാരവാഹികളായ ഏലൂർ ഗോപിനാഥ് ,എം എൻ ഗിരി കെ ജി രാധാകൃഷ്ണൻ ,പി ഡി രാജിവ് ,ജേക്കബ് ഫിലിപ്പ് , കെ കെ.വാമലോചനൻ മൈക്കിൾ'കടമാട്ട് പാറപ്പുറം രാധാകൃഷ്ണൻ , സൈനബാ  ,പൊന്നാരിമംഗലം, രാധാകൃഷ്ണൻ കടവുങ്കൽ ,കെ അപ്പുക്കുട്ടൻ' എടവനക്കാട് ശശി ,ഗോപിനാഥ കമ്മത്ത്, ജി അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.