ഇലന്തൂർ നരഹത്യ: മതഭീകരവാദ-അവയവ- മനുഷ്യക്കടത്ത് സമഗ്രമായി അന്വേഷിക്കണം :ഹിന്ദു ഐക്യവേദി

ഇലന്തൂർ നരഹത്യ: മതഭീകരവാദ-അവയവ- മനുഷ്യക്കടത്ത്  സമഗ്രമായി
 അന്വേഷിക്കണം :ഹിന്ദു ഐക്യവേദി
പത്തനംതിട്ട: ഇലന്തൂർ നരഹത്യക്ക് പിന്നിലെ മതഭീകരവാദ- അവയവ-മനുഷ്യക്കടത്ത് മാഫിയ ബന്ധം സമഗ്രമായി അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്.ബിജുആവശ്യപ്പെട്ടു.ഹിന്ദു ഐക്യ വേദി ഇലന്തൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരബലിയുടെയും,ആഭിചാരത്തിന്റെയും പേര് പറഞ്ഞ് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനും, അവയവ- മനുഷ്യക്കടത്ത് സംഭവം മറച്ചുവയ്ക്കാനുമാണ് പ്രതികൾ ശ്രമിക്കുന്നത്. സംസ്ഥാനത്തെ സമാനമായ കൊലകളും മാൻ മിസ്സിംഗ് കേസുകളും അന്വേഷണ വിധേയമാക്കണം മുഹമ്മദ് ഷാഫി എന്ന കുറ്റവാളിക്ക് സ്വന്തമായി ആസൂത്രണം ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല ഇലന്തൂരിൽ സംഭവിച്ചത് ഇതിന്റെ പിന്നിൽ വൻ സംഘംപ്രവർത്തിച്ചതായിസംശയിക്കേണ്ടിയിരിക്കുന്നു. മതഭീകരവാദ പ്രസ്ഥാനങ്ങൾസംസ്ഥാനത്ത്നടത്തിക്കൊണ്ടിരിക്കുന്നമനുഷ്യത്വരഹിതമായ കൊലകൾ, മയക്കുമരുന്ന്ഇടപാടുകൾ,അവയവകച്ചവടങ്ങൾ എല്ലാം ഇലന്തൂർ നരഹത്യ സംഭവത്തിലും നടന്നുഎന്ന്സംശയി ക്കേണ്ടിയിരിക്കുന്നു.
 കേവലം മുഹമ്മദ് ഷാഫി,ഭഗവൽ സിംഗ്, ലൈല എന്നിവരിൽ ഒതുങ്ങി നിൽക്കുന്നത് മാത്രമല്ല ഇലന്തൂർ നരഹത്യ. ഇതിന്റെ പിന്നിലുള്ള മുഴുവൻ കുറ്റവാളികളെയും  കണ്ടെത്തണം, ജിഹാദി കൊന്ന കമ്മ്യൂണിസ്റ്റ് നിരീശ്വരവാദി കഴിച്ച മനുഷ്യ മാംസ കറിക്ക്  ഹിന്ദുക്കളെ ഉത്തരവാദിയാക്കാൻ നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് ഇ.എസ്. ബിജു പറഞ്ഞു. 



ഇലന്തൂർ നരഹത്യയ്ക്ക് പിന്നിലുള്ള മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്താത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി നേതൃത്വം നൽകുമെന്ന് ഇ. എസ്. ബിജു പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ച സായാഹ്ന ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിന്ദു മോഹൻ, മഞ്ഞപ്പാറ സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ ഹരിദാസ്, ജില്ലാ നേതാക്കളായ കെ ശശിധരൻ, കെ.എസ് സതീഷ്, രമേശ് കോഴഞ്ചേരിഎന്നിവർ സംസാരിച്ചു.