കൊച്ചി : എൻഡോ സൾഫാൻ ദുരിതബാധിതരുടെ പ്രശ്നം പരിഹരിക്കാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ദിവസങ്ങളായി നിരാഹാര സമരം നടത്തുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായിക്ക് ഐക്യദാർഢ്യവുമായി കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ.
എൻഡോസൾഫാൻ വിഷയത്തിൽ ദയാബായ് ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തി
ദയാബായിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ സ്വരാജ് ഫൗണ്ടേഷനും പരിസ്ഥിതി സാംസ്കാരിക കൂട്ടായ്മയും സംയുക്തമായി രാജേന്ദ്ര മൈതാനത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നില്പ് സമരം നടത്തി.ഐക്യദാർഢ്യസമരം കേരള ഗ്രാമസ്വരാജ് ചെയർമാൻ എം. എൻ. ഗിരി ഉദ്ഘാടനം ചെയ്തു. വി.ഡി.മജീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാംഗം അഭിലാഷ് തോപ്പിൽ, പുരുഷൻ ഏലൂർ, ടി.എൻ.പ്രതാപൻ, എലൂർ ഗോപിനാഥ്, പ്രീതി രാജൻ, ഡിക്സൻ ഡിസിൽവ, പി.വി.സുശീല, സക്കീർ ഹുസൈൻ, വി.കെ.അരുൺകുമാർ, ബിജു പത്മനാഭൻ എന്നിവർ പ്രസംഗിച്ചു