പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണംരണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ ഊഷ്മള സ്വീകരണം.കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എംഎൽഎ ,സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതി ലാൽ, നേവൽ അക്കാദമി ഡെപ്യൂട്ടി കമാൻഡന്റ് റിയർ അഡ്മിറൽ അജയ് ഡി. തിയോഫിലസ്, ജില്ലാ കളക്ടർ ഡോ. രേണു രാജ്, റൂറൽ എസ്പി വിവേക് കുമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണൻ, എന
ൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി, ബിജെപി സംസ്ഥാന മുൻ പ്രസിഡന്റുമാരായ ഒ.രാജഗോപാൽ, സി.കെ പത്മനാഭൻ, ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോര്ജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, എം. ഗണേശൻ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.