കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കില്‍
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കില്‍ അക്കൗണ്ട്സ് എക്സിക്യുട്ടീവ് കോഴ്സിന്‍റെ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ താല്കാലിക ഒഴിവുണ്ട്.
അക്കൗണ്ടിംഗില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും ബിരുദാനന്തര ബിരുദവും (എം.കോം) അല്ലെങ്കില്‍ അക്കൗണ്ടിംഗിലോ ഫിനാന്‍സിലോ ഉള്ള അഞ്ച് വര്‍ഷത്തെ പ്രവ്യത്തിപരിചയവും ബികോം ബിരുദവുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാളിയേക്കല്‍ ജംഗ്ഷനിലുള്ള കോളേജ് ഓഫീസില്‍ ജൂലൈ 19ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447488348