മന്ത്രിയുടെ രാജി;കെപിസിസി സംഘം ഗവർണർക്ക് നിവേദനം നൽകി

മന്ത്രിയുടെ രാജി;കെപിസിസി സംഘം ഗവർണർക്ക് നിവേദനം നൽകി ഭരണഘടനയേയും ഭരണഘടനാ നിർമ്മാതാക്കളേയും പരസ്യമായി അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം രാജ് ഭവനിലെത്തി ഗവർണർക്ക് നിവേദനം നൽകി. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ ഗവർണ്ണർ തയ്യാറാണമെന്ന് കെ പി സി സി സംഘം അഭ്യർത്ഥിച്ചു.

 
ഭരണഘടനയുടെ നിയമസാധുതയെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് മന്ത്രി നടത്തിയത്.ഇത് കടുത്ത സത്യപ്രതിജ്ഞാ ലംഘനമാണ്.രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് മന്ത്രി നടത്തിയതെന്നും മന്ത്രിയുടെ അപകീർത്തികരമായ ഉള്ളടക്കം 1971-ലെ ദേശീയതയെ അപമാനിക്കൽ തടയൽ നിയമപ്രകാരം ശിക്ഷാർഹമാണെന്നും കെ പി സി സി സംഘം ചൂണ്ടിക്കാട്ടി.

 
കെ പിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജിഎസ് ബാബു, ജി. സുബോധൻ,ട്രഷറർ പ്രതാപചന്ദ്രൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.