സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു

സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു കൊച്ചി : സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു.52 വയസായിരുന്നു. എറണാകുളത്തെ ലിസ്സി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. പൂത്തുമ്പിയും പൂവാലന്മാരും, മസനഗുഡിയിൽ മന്നാഡിയാർ സ്പീക്കിങ്ങ് തുടങ്ങിയ ചിത്രങ്ങളും നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. അതിരഥൻ, സുന്ദരിക്കാക്ക തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് .