അഗ്‌നിപഥ്: ആര്‍മി റിക്രൂട്ടമെന്റ് റാലി
കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് മൈതാനിയില്‍ ഒക്ടോബര്‍ 1 മുതല്‍ 20 വരെ അഗ്‌നിപഥ് ആര്‍മി റിക്രൂട്ടമെന്റ് റാലി നടക്കും. വയനാട്, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ആണ്‍കുട്ടികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാം. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ട്രേഡ്സ്‌മെന്‍, ക്ലര്‍ക്ക്, സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുക. പത്താം ക്ലാസ്സ്, എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇതു സംബന്ധിച്ച വിഞ്ജാപനം www.joinindianarmy.nic.in എന്ന വെബ് സൈറ്റില്‍ ആഗസ്റ്റ് 1 ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 30 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അഡ്മിഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട ഇ മെയില്‍ വിലാസത്തില്‍ സെപ്തംബര്‍ 5 മുതല്‍ 10 വരെയുളള ദിവസങ്ങളില്‍ ലഭ്യമാകും. ഈ കാര്‍ഡുകളുമായാണ് ഒക്ടോബര്‍ 1 മുതല്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ ഹാജരാകേണ്ടത്. ഫോണ്‍: 0495 2383953