Adsense

പഴയങ്ങാടി മുസ്ലിം ജമാഅത്തിലെ കറുത്ത തങ്ങളുടെ ആണ്ട് നേർച്ച പ്രാർത്ഥന സമ്മേളനത്തോട് സമാപിച്ചു

പ്രാർത്ഥനയിലൂടെ വിശ്വാസം മുറുകെ പിടിയ്ക്കണമെന്ന് അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ.
അമ്പലപ്പുഴ : നിരന്തരമായ പ്രാർത്ഥനയിലൂടെ വിശ്വാസം ഊട്ടിയുറപ്പിച്ച് പാവപ്പെട്ടവർക്കും ദീനി സ്ഥാപനങ്ങൾക്കും ദാനധർമ്മങ്ങൾ ചെയ്യണമെന്ന് അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി പറഞ്ഞു. കരൂർ പഴയങ്ങാടി മുസ്ലിം ജമാഅത്തിൽ ആണ്ടുതോറും നടത്തി വരാറുള്ള കറുത്ത തങ്ങളുടെ ആണ്ട് നേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ആത്മീയ ഉൽബോധനത്തിനും പ്രാർത്ഥന സമ്മേളനത്തിനും നേതൃത്വം നൽകി സംസാരിയ്ക്കുകയായിരുന്നു മുത്തുക്കോയ തങ്ങൾ. അസ്സയ്യിദ് അഹ് മദ് രിഖാബ് കറുത്ത തങ്ങളുടെ മഖ്ബറ സിയാറത്തിനും ഹത് മുൽ ഖുർആൻ പ്രാർത്ഥനയ്ക്കും ഹദിയത്തുല്ലാ തങ്ങൾ അൽ ഹൈദ്രൂസി നേതൃത്വം നൽകി. തുടർന്ന് പരിശുദ്ധ ഇസ്ലാം ദീനിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച് പഴയങ്ങാടി മുസ്ലിം ജമാഅത്ത് ഖബറടങ്ങളിൽഅന്ത്യവിശ്രമം കൊള്ളുന്ന നാൽപ്പത്തി ഒന്ന് ശുഹാ ദാക്കളുടെ അനുസ്മരണവും നടന്നു

 പ്രാർത്ഥന സമ്മേളനത്തിൽ ചീഫ് ഇമാം മുഹമ്മദ് ഹാരീസ് ബാഖവി, ജമാഅത്ത് പ്രസിഡന്റ് ഇബ്രാഹിം കുട്ടി പാല പറമ്പിൽ , ജനറൽ സെക്രട്ടറി എച്ച് മനാഫ് പുത്തൻപുര, അംഗങ്ങളായ ഹസൻ കുഞ്ഞ്, സുബൈർ കുട്ടി എന്നിവർ പങ്കെടുത്തു. കറുത്ത തങ്ങൾ ആണ്ട് നേർച്ചയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ എം എം ബാവാ മൗലവി അങ്കമാലി, കടുവയിൽ അബു റബീഹ് സദഖത്തുല്ലാ ബാഖവി, നവാസ് മന്നാനി പനവൂർ എന്നിവർ മതപ്രഭാഷണങ്ങൾ നടത്തി. വിവിധ ദിവസങ്ങളിൽ  മഖ്ബറ സിയാറത്ത്, ഖുർആൻ പാരായണം, ഖുത്തുബിയ്യത്ത്, റാത്തീബ് , മൗലൂദ് പാരായണം , അന്നദാനം എന്നിവയും നടന്നു.