തൊഴിലവസരം-വനിതാ ഹോംഗാർഡ് നിയമനം; അപേക്ഷ ക്ഷണിച്ചു

വനിതാ ഹോംഗാർഡ് നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, അസാം റൈഫിൾസ് തുടങ്ങിയ സൈനിക- അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. 

 എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയുമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിയിച്ചവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് വിജയിച്ചവരേയും പരിഗണിക്കും. പ്രായം 35നും 58നും മധ്യേ. സർക്കാർ സർവ്വീസിൽ ജോലിയുള്ളവരെ പരിഗണിക്കുന്നതല്ല. അപേക്ഷകർ 18 സെക്കൻഡിനുള്ളിൽ 100 മീറ്റർ ദൂരം ഓട്ടം, 30 മിനിനിറ്റിനുള്ളില്‍ മൂന്നു കിലോമീറ്റർ ദൂരം നടത്തം തുടങ്ങിയ ശാരീരിക ക്ഷമത പരിശോധനകള്‍ വിജയിക്കണം. 

പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്‍റെ മാതൃക ജില്ലാ ഫയര്‍ ആന്‍റ് റസ്ക്യൂ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ജില്ലാ ഫയർ ഓഫീസിൽ നൽകാം. ഫോൺ: 0477-2251211.
.

Post a Comment

0 Comments