തൊഴിലവസരം-വെറ്റിനറി ഡോക്ടർ

തൊഴിലവസരം-വെറ്റിനറി ഡോക്ടർ
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ അടിയന്തിര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം, ഭരണിക്കാവ്, ഹരിപ്പാട്, വെളിയനാട് ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 89 ദിവസത്തേയ്ക്കാണ് നിയമനം. വൈകുന്നേരം ആറു മുതല്‍ രാവിലെ എട്ടു വരെയാണ് ജോലി സമയം. പ്രതിമാസ വേതനം- 43,155 രൂപ. 

 സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും രാത്രികാല സേവനത്തിന് സന്നദ്ധതയുമുള്ള യുവ ഡോക്ടര്‍മാരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ ഏപ്രില്‍ 13ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. 


 യുവ ഡോക്ടര്‍മാരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. ക്ലിനിക്കല്‍ ഒബ്‌സ്‌ട്രെക്ട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. ഫോണ്‍ 0477 2252431

Post a Comment

0 Comments