തൊഴിലവസരം-ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

 

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിനു കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍ സെന്‍റര്‍ ഫോര്‍ വിമണിന്‍റെ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദം, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. 35നു താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ 11ന് രാവിലെ 11 ന് ആലപ്പുഴ ഇരുമ്പു പാലത്തിനു സമീപം ഗോവിന്ദ് കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിന്‍റെ (കോട്ടക്കല്‍ ബില്‍ഡിംഗ്) ഒന്നാം നിലയിലെ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ എത്തി കംപ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയില്‍ പങ്കെടുക്കണം. പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഏപ്രില്‍ 12ന് രാവിലെ 10ന് കളക്ട്രേറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2960147

Post a Comment

0 Comments