കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുക: ഡിഎംഒ

കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുക: ഡിഎംഒ പത്തനംതിട്ട:കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളും വരാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി പറഞ്ഞു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ എല്ലാ സീസണിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ അഞ്ച് പേര്‍ക്ക് എലിപ്പനിയും നാല് പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. വീടും പരിസരവും എലി , കൊതക് തുടങ്ങിയവ പെരുകാത്ത രീതിയില്‍ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം, ഭക്ഷണസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം, പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്, ആഹാരത്തിന് മുന്‍പും ശേഷവും കക്കൂസില്‍പോയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. മലിന ജലത്തില്‍ ഇറങ്ങരുത്, മലവിസര്‍ജ്ജനം കക്കൂസില്‍ മാത്രം, കൈകാലുകളിലുള്ള മുറിവുകള്‍ ശുചിയാക്കി യഥാസമയം ചികിത്സ നല്‍കണം, സ്വയം ചികില്‍സ പാടില്ല. കൈകകള്‍ അണുവിമുക്തമാക്കുന്നതും, മാസ്‌ക് ഉപയോഗിക്കുന്നതും കോവിഡിനൊപ്പം മറ്റ് നിരവധി പകര്‍ച്ചവ്യാധികളെയും തടയുന്നതിന് സഹായിക്കുമെന്നും ഡിഎംഒ പറഞ്ഞു.


Post a Comment

0 Comments