പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കി 25ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തണം

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കി 25ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തണം
സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കി 25ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തണം എന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡണ്ട് ഗോപിചക്കുന്നത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി കെ ഫിലിപ്പോസ് ആമുഖ പ്രഭാഷണം നടത്തി.ജില്ല സെക്രട്ടറി മനോജ് കടമ്പാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു
സംസ്ഥാന കമ്മിറ്റി അംഗം കെ.എം അക്ബർ നന്ദി പറഞ്ഞു. ജില്ല ഓർഗനൈസിങ് സെക്രട്ടറി രഞ്ജിത്ത് ഗുരുവായൂർ , വൈസ് പ്രസിഡണ്ട് ഷാലി മുരിങ്ങൂർ , ജോയിൻറ് സെക്രട്ടറിമാരായ മുത്തലിബ് തളിക്കുളം, ഷോബി ഇരിങ്ങാലക്കുട, ഷജിൽ അറക്കൽ, രമേശ് ചെമ്പിൽ , റഫീക്ക് കുന്നംകുളം, നിതീഷ് വേലൂർ, തോമസ് കോമ്പാറ, ഫൈസൽ ചാലക്കുടി, സാബു കൃഷ്ണ തൃശൂർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments