ഫിറോസ് കുന്നുംപുറമ്പിലിനെ കളത്തിലിറക്കാന്‍ യുഡിഎഫ്
തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കും.കെടി ജലീലിനെതിരെ ഫിറോസിനെ കളത്തിലിറക്കാന്‍ യുഡിഎഫ് നീക്കങ്ങള്‍ നടത്തുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ഇതിന് സ്ഥിരീകരണം നടന്നിരിക്കുകയാണ്.മന്ത്രി കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് ലീഗിന്റെ അഭിമാനപ്രശ്നമായതിനാലാണ് വൻ ജനസമ്മിതിയുള്ള ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയതെന്നാണ് സൂചന.
യുഡിഎഫ് നേതാക്കള്‍ തന്നെ വിളിക്കുകയും മത്സരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. തവനൂരില്‍ തന്റെ എതിരാളി ആരാണെന്നത് തനിക്ക് വിഷയമല്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
0 Comments