53 മത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ
53 മത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 22 മുതൽ 27 വരെ ആലപ്പുഴ റൈഫിൾ അസോസിയേഷന്റെ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ ക്യാമ്പസിലുള്ള റൈഫിൾ ക്ലബിൽ നടക്കും.വിവിധ ജില്ലകളിൽ നടന്ന മത്സരങ്ങളിൽ യോഗ്യത നേടിയ ഷൂട്ടേഴ്സ് ആയിരിക്കും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക . അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
നിലവിൽ സംസ്ഥാനത്തെ ഉന്നത നിലവാരമുള്ള ഷൂട്ടിംഗ് റേഞ്ചുകളിലൊന്നാണ് ആലപ്പുഴയിലേത്.50 മീറ്റർ ,10 മീറ്റർ ഷൂട്ടിംഗ് പരിശീലനത്തിനും മത്സരങ്ങൾക്കുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്.മെഗാസ്റ്റാർ മമ്മൂട്ടി ഇവിടെ പരിശീലനത്തിനെത്തിയത് വാർത്ത ആയിരുന്നു.
0 Comments